ടേസ്റ്റിയും സ്പോഞ്ചിയുമായ തുർക്കിഷ് ബ്രെഡ് ,ഏതുനേരത്തും കഴിക്കാൻ സൂപ്പർ
ഇത് ഉണ്ടാക്കാനായി വേണ്ട ചേരുവകൾ
മൈദ -മൂന്ന് കപ്പ്
ചെറുചൂടുള്ള പാൽ- 2/3 കപ്പ
ചെറുചൂടുള്ള വെള്ളം – 2/3 കപ്പ്
ഇൻസ്റ്റൻഡ് ഈസ്റ്റ് -ഒന്നര ടേബിൾ സ്പൂൺ
പഞ്ചസാര -ഒന്നര ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ -മൂന്നു ടേബിൾ സ്പൂൺ
ബട്ടർ
മുളക് ചതച്ചത്
മല്ലിയില
തയ്യാറാക്കേണ്ട വിധം
ആദ്യം ചെറുചൂടുള്ള പാൽ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനോടൊപ്പം തന്നെ ചെറുചൂടുള്ള വെള്ളവും ചേർത്തു കൊടുക്കാം ,ഇതിലേക്ക് യീസ്റ്റും , ഉപ്പും, പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഈ മിക്സി ലേക്ക് മൈദ ചേർത്ത് കൊടുക്കണം ഇനി നന്നായി കുഴച്ച് സോഫ്റ്റ് ആയ ഒരു മാവാക്കി എടുക്കണം , ഓയിൽ ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ഇത് നന്നായി റാപ്പ് ചെയ്ത് പൊങ്ങാൻ ആയി ഒരു മണിക്കൂർ നേരം മാറ്റിവയ്ക്കണം ,ഇനി എടുത്ത് വീണ്ടും നന്നായി കുഴച്ചതിനു ശേഷം 8 കഷണങ്ങളായി മുറിച്ചെടുക്കുക, നന്നായി റോൾ ചെയ്തു അല്പം പൊടി വിതറി കൊടുത്തു പരത്തിയെടുക്കുക. ചെറിയ റൗണ്ട് ആയി പരത്തിയാൽ മതി, ഇനി പാനിൽ ചുട്ടെടുക്കാം ,എല്ലാം കുക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം ഇതിനു മുകളിലേക്ക് ബട്ടർ ബ്രഷ് ചെയ്തു കൊടുക്കണം, അതിനു മുകളിലേക്ക് മുളക് ചതച്ചതും മല്ലിയിലയും കൂടി ഇട്ടു കൊടുക്കുക, ടേസ്റ്റി ആയ തുർക്കിഷ് ബ്രെഡ് റെഡി .
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Irfanashamsheer