സോൾട്ട് & പെപ്പർ സ്റ്റൈൽ.. നല്ല തട്ടിൽകുട്ടി ദോശ യും ഗാർലിക് ചട്നിയും…
നല്ല സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും വളരെ എളുപ്പത്തിൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..
ഇതിലേക്ക് രണ്ട് ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ് ഉഴുന്നു ഒരു ടീസ്പൂൺ ഉലുവയും കഴുകി വൃത്തിയാക്കി ആറു തൊട്ട് മണിക്കൂർവരെ വെള്ളത്തിൽ ഇടണം.. ശേഷം നമുക്ക് ഇതിനെ അരച്ചെടുക്കണം അരയ്ക്കുമ്പോൾ ഒരു കപ്പ് ചോറും കൂടി ചേർത്ത് അരച്ചെടുക്കുക. അരച്ച മാവ് നല്ല ചൂടുള്ള സ്ഥലത്ത് വെക്കണം. 8 to 12 മണിക്കൂർ വരെ ഇത് പൊന്താൻ വേണ്ടി വെക്കണം. ഇതിലോട്ട് നമ്മുടെ സോഡാപ്പൊടി യോ മാറ്റുന്നതിനുള്ള ഏജന്റ് ഒന്നും ചേർക്കുന്നില്ല. ശേഷം നമുക്ക് പാകത്തിന് ഉപ്പുചേർത്ത്, ഇത് ഓരോന്നായി ചുട്ടെടുക്കാം. ഈ ദോശ ചൂടുന്ന രീതിയും സമയവും വ്യത്യസ്തമാണ്… അത് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.
ഇനി നമുക്ക് ഇതിലേക്ക് വേണ്ട ഗാർലിക് ചട്നി തയ്യാറാക്കാം.. ഇതിനായി നമ്മൾ തേങ്ങയും രണ്ട് പച്ചമുളക് കുറച്ചു വെളുത്തുള്ളി കുറച്ചു കറിവേപ്പില, കുഞ്ഞുള്ളി എല്ലാം ചേർത്ത് നന്നായി അരച്ച് പാകത്തിന് ഉപ്പും ചേർത്ത് കടുക് വറുത്തിടുക. നമ്മുടെ ഇൻസ്റ്റന്റ് ഗാർലിക് ചട്നി റെഡിയായിട്ടുണ്ട്. ഈ ദോശയും വെളുത്തുള്ളി ചട്നിയും ഒരു അപാര കോമ്പിനേഷൻ തന്നെയാണ് ട്ടോ… എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.