ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും കൊണ്ടൊരു ഇലയട ഉണ്ടാക്കി നോക്കൂ

നിങ്ങൾ ഇങ്ങനെ ഒരു അട കഴിച്ചിട്ടുണ്ടോ?? ഇത് ഒരു സ്പെഷ്യൽ അട 😍👌
നേന്ത്രപ്പഴവും ഗോതമ്പുപൊടിയും കൊണ്ട് വ്യത്യസ്തവും വളരെ ടേസ്റ്റി ആയിട്ടും അട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കൂ… ഇതിന്റെ ടേസ്റ്റ് വേറെ ഒരു ലെവൽ ആണുട്ടോ 😋😋👍
അപ്പോൾ ഇത് എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം

ഇതിലേക്ക് നമുക്ക് രണ്ട് കപ്പ് ഗോതമ്പുപൊടിയും, ഒരു ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുത്തത്, പിന്നെ ഒരു പകുതി നേന്ത്രപ്പഴം, ഒരു നുള്ള് ഉപ്പ്, ഇത്രയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.. വെള്ളം പോരെങ്കിൽ സാധാ വെള്ളം ചേർത്തു കൊടുക്കാം..ഇനി നമുക്ക് അടയുടെ ഉള്ളിലേക്ക് വേണ്ട കൂട്ട് തയ്യാറാക്കാം. രണ്ടു നേന്ത്രപ്പഴം ചെറുതായി മുറിച്ചെടുക്കുക, പിന്നെ ഒരു കപ്പ് തേങ്ങ ആണ് എടുക്കുന്നത്, ഇതിലേക്ക് പാകത്തിനുള്ള ശർക്കര പൊടിച്ചത്, ഏലക്കായ പൊടിച്ചത്, ഇവ നന്നായി മിക്സ് ചെയ്ത് എടുക്കുക. പഴം ഒട്ടും ഉടയാതെ നോക്കണം.ഇനി നമുക്ക് അട തയ്യാറാക്കാം.. ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് വാഴയിലയിൽ നന്നായി പരത്തി അതിലേക്ക് അടയുടെ കൂട്ട് വെച്ച് കൊടുത്തു മടക്കി, ആവിയിൽ വേവിച്ചെടുക്കാം.
ഈ ഒരു അട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിയാൽ.. പിന്നെ നിങ്ങൾ അട ഇങ്ങന മാത്രേ തയ്യാറാക്കൂ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.