ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സ്റ്റീൽ ഗ്ലാസ്സിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ
ചേരുവകൾ
മൈദ -3/4 കപ്പ്
ബേക്കിംഗ് പൗഡർ -1/2 ടീസ്പൂൺ
ബേക്കിംഗ് സോഡാ-1/4 ടീസ്പൂൺ
മുട്ട-1
ഉപ്പ്
പാൽ -3/4 കപ്പ്
വാനില എസ്സൻസ്
പഞ്ചസാര-1/4 കപ്പ്
ഓയിൽ -1/4കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം നന്നായി ക്ലീൻ ആയിട്ടുള്ള ഒരു മിക്സിയുടെ ജാറിൽ പഞ്ചസാര നമുക്ക് നമുക്കു പൊടിച്ചെടുക്കാം. ഇനി അതിലോട്ട് എടുത്തു വെച്ചിട്ടുള്ള ഒരു മുട്ട ചേർത്ത് നന്നായി ഒന്ന് ബ്ലെൻഡ് ചെയ്യുക. ഇനി ഇതിലേക്ക് വാനില എസൻസ്, ഓയിൽ ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം. ഇനി മറ്റൊരു പാത്രത്തിൽ ഒരു അരിപ്പയിൽ കൂടി മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് നമുക്ക് അരിച്ചെടുക്കാം. നമ്മൾ നേരത്തെ മിക്സിയിൽ അടിച്ചെടുത്ത മിക്സ് ലോട്ട് ഈ പൊടി കുറച്ച് കുറച്ച് ഇട്ടുകൊടുത്തു കേക്ക് ബാറ്റർ പരുവം ആക്കാം. ഇനി ഇത് സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് നമുക്ക് നന്നായി ഒരു 10 മിനിറ്റ് ഒന്ന് സ്റ്റീം ചെയ്ത് എടുക്കാം. ചൂടാറിയതിനു ശേഷം സെർവ് ചെയാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.