മോട്ടിച്ചൂർ ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം… ബേക്കറിയിയിൽ പോയി വാങ്ങേണ്ട…
തയ്യാറാക്കുന്ന വിധം :
1 cup കടല പൊടിയിലേക്ക് ഒരു നുള്ള് ഫുഡ് കളർ ഇട്ട് ഇളക്കുക (ഓപ്ഷണൽ ). അതിലേക്കു കുറേശേ കുറേശേ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കട്ടകൾ ഇല്ലാതെ കട്ടി കുറഞ്ഞ മാവ് ആക്കി എടുക്കുക.. എണ്ണ ചൂടാവാൻ വച്ചിട്ട് അതിലേക്കു ഭൂന്ദി ഉണ്ടാക്കാൻ ഉള്ള തവി നടുവിൽ ആയി പിടിക്കുക. അതിലേക്കു കുറച്ചു മാവ് ഒഴിച്ച് കൊടുക്കുക. അപ്പൊ തന്നെ തവി നന്നായി കൈ വച്ചു തട്ടി ഇളക്കി കൊടുക്കണം. എന്നാലേ മാവ് ഒരു ഭാഗത്തു തന്നെ വീഴാതെ സ്പ്രെഡ് ആയി കിട്ടു. ഇതു ഒരു മിനിട്ടോളാം വറക്കുക.
നല്ല വണ്ണം ക്രിസ്പി ആകരുത്. എങ്ങനെ ബാക്കി കൂടി ചെയ്തെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ 150 gm പഞ്ചസാര, 3/4 കപ്പ് വെള്ളം, 2 ഏലക്ക ചതച്ചത് എന്നിവ ഇട്ട് താഴ്ന്ന തീയിൽ ഇളക്കി കുറുക്കുക. പഞ്ചസാര പാനി കയ്യിൽ ഒട്ടുന്ന പാകം ആയാൽ അതിലേക്കു വറത്തു വച്ച ഭൂന്ദി ഇട്ടു കൊടുക്കുക. അതിലേക്കു 1/2 ടീസ്പൂൺ നെയ്യ് ഇട്ട് നന്നായി ഇളക്കുക. പഞ്ചസാര പാനി ഭൂന്ദി യിലേക്ക് പിടിച്ചു വറ്റി വരുന്ന വരെ ഇളക്കാം. അതിനു ശേഷം തീ അണച്ചു തണുക്കാൻ വക്കാം. ഒരു ചെറിയ ചൂടിൽ കുറച്ചു എടുത്തു ഉരുളകളക്കാം. അതിനു മുകളിൽ ഒരു അണ്ടി പരിപ്പ് കൂടി വക്കാം. അങ്ങനെ ബാക്കി കൂടി ഉരുട്ടി എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മോട്ടിച്ചൂർ ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.