ആവിയിൽ വേവിച്ചെടുത്ത നല്ലൊരു ഹെൽത്തി പലഹാരം, നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയൊരു രുചി… ഈസിയായി തയ്യാറാക്കി എടുക്കാം
Ingredients
പഴുത്തമാങ്ങ- 3
നെയ്യ് -ഒരു ടേബിൾ സ്പൂൺ
കശുവണ്ടി
മുന്തിരി
ശർക്കര പൊടി -മുക്കാൽ കപ്പ്
തേങ്ങാ -മുക്കാൽ കപ്പ്
ഉപ്പ് -ഒരു നുള്ള്
ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ
വറുത്ത റവ -മുക്കാൽ കപ്പ്
preparation
ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടി മുന്തിരി എന്നിവ ആദ്യം വറുത്തെടുത്ത് മാറ്റാം ശേഷം ഇതിലേക്ക് മാങ്ങ കഷണങ്ങൾ ചേർക്കാം നന്നായി വഴറ്റിയ ശേഷം ശർക്കര പൊടി ചേർക്കാം ശർക്കര അലിയുമ്പോൾ നല്ല വെള്ളമായി വരും ഈ സമയത്ത് തേങ്ങ ഉപ്പ് ഏലക്കായ പൊടി ഇവയെല്ലാം ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ റവ ചേർത്ത് മിക്സ് ചെയ്യാം റവ നന്നായി വെന്തു കഴിഞ്ഞ് തീ ഓഫ് ചെയ്യാം, ഇനി ചൂടാറാനായി വയ്ക്കാം വാട്ടിയ വാഴയിലയിലേക്ക് ഇതിൽ നിന്നും കുറച്ചു കുറച്ചായി വെച്ച് മടക്കിയശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World