Advertisement

ചീരയും, റവയും ചേർത്ത് തയ്യാറാക്കിയ ഒരു നോർത്തിന്ത്യൻ dhokla റെസിപ്പി.

ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ, അരക്കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, മൂന്നു നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റി അൽപം ഉപ്പു ചേർത്ത് മിക്സ് ചെയ്യാം.ശേഷം രണ്ടു ബൗളുകൾ എടുത്ത് തയ്യാറാക്കിയ ബാറ്റെറിൽ നിന്നും അല്പാല്പമായി എടുത്ത് രണ്ടിലും ചേർത്ത് കൊടുക്കുക, ഒരു ബൗളിലേക്ക് ബീറ്റ്‌റൂട്ട് പ്യൂറിയും മറ്റേ ബൗളിലേക്ക് ചീര നന്നായി മിക്സിയിൽ അടിച്ചതും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം. ഇനി ഒരു പ്ലേറ്റ് എടുത്ത് ആദ്യം വെള്ളനിറത്തിലുള്ള ബാറ്റർ അതിലേക്ക് ഒഴിച്ച് പരത്തിയ തിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം, ഇതിനു മുകളിലേക്ക് ബീറ്റ്റൂട്ട് മിക്സ് ചെയ്ത ബാറ്റർ ഒഴിച്ച് വീണ്ടും വേവിക്കുക, അവസാനമായി ചീര ബാറ്റെർ കൂടി ചേർത്ത് വീണ്ടും വേവിച്ചെടുക്കാം, ചൂടാറിയതിനു ശേഷം സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് കടുകിട്ട് പൊട്ടിച്ചതിനുശേഷം ചെറിയ ജീരകവും വെളുത്ത എള്ളും ചേർത്ത് റോസ്റ് ചെയ്യാം, ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന dhokla ചേർത്ത് കൊടുത്തു മിക്സ് ചെയ്തെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator