പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി നമ്മൾ വലിച്ചെറിയാറാണ് പതിവ് ,പഴത്തെ പോലെതന്നെ ഏറെ ഗുണങ്ങൾ അടങ്ങിയതാണ് പഴത്തൊലിയും, അതുകൊണ്ട് ഇനി മുതൽ പഴം കഴിക്കുമ്പോൾ പഴത്തൊലി വലിച്ചെറിയേണ്ട ഇത് ഉപയോഗിച്ചു രുചികരമായ ഒരു വിഭവം തയ്യാറാക്കാം.
ഇത് തയ്യാറാക്കാനായി 3 പഴം ആണ് എടുക്കേണ്ടത്, പഴം നന്നായി കഴുകിയതിനുശേഷം തൊലി നന്നായി തുടച്ചെടുക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം തൊലിയും ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക.ഇനി ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് ആദ്യം കശുവണ്ടി ചേർക്കുക, റോസ്റ്റ് ചെയ്തതിനുശേഷം മുന്തിരി ചേർക്കാം, രണ്ടും നന്നായി റോസ്റ്റ് ചെയ്തതിനുശേഷം മുറിച്ചുവെച്ച പഴം ഇതിലേക്ക് ചേർക്കാം, നന്നായി വഴറ്റിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. ഇനി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പഴത്തൊലി ചേർത്തുകൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കാം അടുത്തതായി മൂന്ന് മുട്ട ചേർത്തുകൊടുക്കാം,വീണ്ടും നന്നായി അടിച്ചതിനു ശേഷം ഒരു സൈഡിലേക്ക് വയ്ക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നര കപ്പ് മൈദ അരിച്ചു ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒന്നര ടീ സ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കണം, നാല് ടേബിൾ സ്പൂൺ കൊക്കോ പൗഡർ കൂടി ചേർത്ത് നന്നായി ഒന്നുകൂടി അരിക്കാം ,ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന പഴത്തൊലി മിക്സ് ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്യാം, നാല് ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കണം, റൂം ടെമ്പറേച്ചർ ഉള്ള പാലും കൂടി ചേർത്ത് പെർഫെക്റ്റ് ആയ കേക്ക് ബാറ്റെർ റെഡിയാക്കാം.ഇതിൽ നിന്നും അൽപം എടുത്ത് മാറ്റി വെക്കാം, പഴം മിക്സിൽ നിന്നും അല്പം മാറ്റി വയ്ക്കണം, ശേഷം ബാക്കിയുള്ള പഴം വിക്സും കേക്ക് ബാറ്ററും കൂടി മിക്സ് ചെയ്യണം, ഇനി ഒരു കേക്ക് ടിൻ എടുത്ത് അടിയിൽ ബട്ടർ പേപ്പർ വച്ച് കൊടുത്തതിനുശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, നന്നായി ടാപ്പ് ചെയ്തതിനുശേഷം ബേക്ക് ചെയ്ത് എടുക്കാം. ഒരു പാൻ ചൂടാക്കി നല്ലതുപോലെ എണ്ണ തേച്ചു കൊടുക്കുക മാറ്റിവെച്ച കേക്ക് ബാറ്റെർ എടുത്തു ചെറിയ പാൻ കേക്കുകൾ ആയി ഒഴിച്ച് കൊടുക്കുക, ഇതിനു മുകളിലേക്ക് പഴം മിക്സ് വെച്ചുകൊടുത്തു മൂടിവെച്ച് വേവിച്ചെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World