മുട്ട കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ഇഫ്താർ വിഭവം.
ചേരുവകൾ
എണ്ണ -ഒരു ടേബിൾസ്പൂൺ
ഉലുവ -ഒരു പിഞ്ച്
കരിഞ്ചീരകം- ഒരു പിഞ്ചു
തക്കോലം- 1
ജീരകം -2 പിഞ്ച്
അയമോദകം- ഒരു പിഞ്ചു
സവാള-1
പച്ചമുളക് -ആറ്
ഉപ്പ്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -മൂന്നെണ്ണം
മല്ലിയില
പുഴുങ്ങിയ മുട്ട -മൂന്നെണ്ണം
കടലമാവ് -അരക്കപ്പ്
മല്ലിയില
അരിപ്പൊടി -കാൽ കപ്പ്
മുളക് ചതച്ചത്- കാൽ ടീസ്പൂൺ
ഉപ്പ്- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മസാലകൾ ചേർത്തുകൊടുക്കാം, റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം, അടുത്തതായി പച്ചമുളകും, മഞ്ഞൾ പൊടിയും, ഉപ്പും ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ഫ്ളയിം ഓഫ് ചെയ്യാം ചൂടാറിയതിനു ശേഷം ചെറിയ കട്ട്ലറ്റ് ഷേപ്പ് ആക്കി മാറ്റുക.
പുഴുങ്ങിയ മുട്ട വട്ടത്തിൽ ചെറിയ സ്ലൈസ് ആയി അരിഞ്ഞെടുക്കണം, തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കട്ലറ്റ്കൾ കയ്യിലെടുത്ത അതിനു മുകളിൽ മുട്ട വെക്കുക മറ്റൊരു കട്ലറ്റ് കൂടി വെച്ച് പരസ്പരം ഒട്ടിക്കണം, സൈഡ് കൂടി അതുപോലെ ഒട്ടിച്ചു കൊടുക്കുക, ഇനി ഒരു ബൗളിൽ കടലമാവും, അരിപ്പൊടിയും, മുളക് ചതച്ചതും, ഉപ്പും മഞ്ഞൾപൊടിയും, മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ലൂസ് ബാറ്റർ തയ്യാറാക്കണം, തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മുട്ട കട്ലറ്റ് എടുത്ത് ഇതിൽ മുക്കി എണ്ണയിലിട്ട് വറുത്ത് കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Recipes ER