ഉരുളക്കിഴങ്ങും, മുട്ടയും ചേർത്ത് തയ്യാറാക്കിയ ക്രിസ്പി ഈവനിംഗ് സ്നാക്
ചേരുവകൾ
ഉരുളക്കിഴങ്ങ് -500 ഗ്രാം
മുട്ട-1
ചീസ് -രണ്ട് ടേബിൾസ്പൂൺ
ബ്രഡ് ക്രമ്ബ്‌സ് -2 tbsp
വെളുത്തുള്ളി
മല്ലിയില
ഉപ്പ്
കുരുമുളക്
ഓയിൽ
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരുബൗളിൽ എടുക്കുക ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ച് എടുക്കണം, ഇതിലേക്ക് ആദ്യം ഉപ്പും, കുരുമുളകും ചേർക്കാം അതിനുശേഷം ചീസ് ഗ്രേറ്റ് ചെയ്തതും വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും മല്ലിയില ചെറുതായി അരിഞ്ഞതും ബ്രഡ് crumbs ഉം കൂടെ ചേർക്കാം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു കുറച്ചു കൈയ്യിലെടുത്ത് കട്ലറ്റ് ഷേപ്പ് ആക്കി മാറ്റുക, എല്ലാം ഇതുപോലെ ഷെയർ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം ഇനി വല്ല ചൂടോടു കൂടി കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tutti a Tavola