ക്യാരമേൽ ചിക്കൻ മസാല
ചേരുവകൾ
1 ചിക്കൻ 500ഗ്രാം (മുളക് പൊടി 1ടീസ്പൂൺ +മഞ്ഞൾ പൊടി 1/4ടീസ്പൂൺ +ഉപ്പ് )മസാല പുരട്ടി 1/2 മണിക്കൂർ വെക്കുക.
2 മല്ലിപൊടി 1 1/2 ടേബിൾ സ്പൂൺ
3 മുളക് പൊടി 1 ടീസ്പൂൺ
4 നല്ലജീരകം 1 ടീസ്പൂൺ
5 ഇഞ്ചി ചെറിയ കഷ്ണം
6 വെളുത്തുള്ളി 5 എണ്ണം
7 തേങ്ങ 1/4 കപ്പ്
8 അണ്ടിപരിപ്പ് 10 എണ്ണം
9 നെയ് 3 ടേബിൾ സ്പൂൺ
10 സവാള 3 എണ്ണം
11 തക്കാളി 2എണ്ണം
12 ഗരം മസാല 1/2 ടീസ്പൂൺ
13മല്ലിയില
14 പഞ്ചസാര 1 1/2 ടേബിൾ സ്പൂൺ
ഉണ്ടാകുന്ന വിധം
മിക്സിയിൽ 1 സവാള, 2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം കൂടെ കുറച്ചു വെള്ളം ചേർത്ത് അരകുക. മാറ്റി വെക്കുക. അടുത്തതായി തേങ്ങ, അണ്ടിപരിപ്പ് കുറച്ചു വെള്ളം ചേർത്ത് അടിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്കു നെയ് ഒഴിക്കുക. അതിലേക് പഞ്ചസാര ഇട്ടു ബ്രൗൺ കളർ ആയാൽ സവാള ഇട്ടു വയറ്റി ബ്രൗൺ കളർ ആയാൽ തക്കാളി, മഞ്ഞൾ പൊടി ഇട്ടു മിക്സ്മായി വരുമ്പോൾ അരച്ച അര പ്പു ഒഴിച്ചു പാചമണം മാറിയാൽ ചിക്കൻ ഇട്ടു 5 മിനിറ്റ് മൂടി വെച്ച് ചൂടാക്കുക. അതിനു ശേഷം തേങ്ങ മിക്സ് ഒഴിച്ചു വീണ്ടും ചൂടാക്കി അതിലേക്കു 1 കപ്പ് വെള്ളം കൂടെ ഒഴിച്ചു 10 മിനിറ്റ് കഴിയുമ്പോൾ ഗരം മസാല ഇട്ടു മൂടി വെച്ച് വേവിക്കുക. അവസാനം കുറച്ചു മല്ലിയില കൂടെ ഇട്ടു കൊടുക്കാം. മസാല തയാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.