എന്നും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തന്നെയല്ലേ ചിക്കൻ ഫ്രൈ ചെയ്യുന്നത് ഇനി നമുക്ക് അതൊന്നും മാറ്റിപ്പിടിക്കാം മുളകുപൊടിയും മഞ്ഞൾപൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ രുചി അധികമായിരിക്കും…..
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ -500gm
പച്ചമുളക്-4എണ്ണം
മല്ലിയില-1കപ്പ്
പൊതിനയില -20എണ്ണം
ഇഞ്ചി-മീഡിയം വലുപ്പത്തിൽ
വെളുത്തുള്ളി -6അല്ലി
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി-2tbsp
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാർലേക്ക് ഒരു കപ്പ് മല്ലിയില 20 എണ്ണം പുതിനയില ഒരു ചെറിയ മീഡിയം സൈസ് ഇഞ്ചി ആറ് അല്ലി വെളുത്തുള്ളി രണ്ട് ടേബിൾസ്പൂൺ വിനാഗിരി ആവശ്യത്തിനുള്ള ഉപ്പ് 4 പച്ചമുളക് എന്നിവയിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക….. ഇനി കഴുകിവെച്ച ചിക്കൻലേക്ക് ഈ മിക്സ് നല്ലവണ്ണം മിക്സ് ചെയ്ത് എടുത്തു അരമണിക്കൂർ മാറ്റി വെക്കാം….. ഇനി ഒരു പാനിലേക്ക് 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കാം…. അതിൽ രുചികരമായ ഗ്രീൻ ചിക്കൻ ഫ്രൈ തയ്യാർ….
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.