ചിക്കൻ സമൂസ

ചിക്കൻ സമൂസ, കടയിൽ നിന്ന് വേടിക്കുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം

ആദ്യം മസാല തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ടു നുള്ള് അയമോദകവും, രണ്ടു നുള്ള് പെരുഞ്ചീരകവും ചേർക്കുക ഇത് നന്നായി പൊട്ടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന രണ്ട് പച്ചമുളക്, ഒരു കഷണം ഇഞ്ചി വെളുത്തുള്ളി, ഒരു സവാള പൊടിയായി അരിഞ്ഞത്, എന്നിവ ചേർത്തുകൊടുത്തത് മിക്സ് ചെയ്യണം ഇത് വഴന്നു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം, ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി ഇവയെല്ലാം ചേർത്തുകൊടുത്തു പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക, അടുത്തതായി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് മിക്സിയിൽ ക്രഷ് ചെയ്തെടുത്ത ചിക്കൻ ചേർക്കാം, കൂടെ വേവിച്ചുടച്ചു വച്ചിരിക്കുന്ന ഒരു ഉരുളക്കിഴങ്ങും ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ചു കഴിഞ്ഞാൽ അല്പം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് ഗ്യാസ് ഓഫ് ചെയ്യാം,. അടുത്തതായി സമൂസ ഷീറ്റ് തയ്യാറാക്കാം, ഇതിനായി ഒരു ബൗളിൽ രണ്ട് കപ്പ് മൈദ എടുക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പിട്ട് കൊടുത്തതിനുശേഷം അല്പാല്പമായി വെള്ളം ഒഴിച്ചു കുഴച്ച് മാവാക്കാം. അല്പം എണ്ണ കൂടി ചേർക്കുകയാണെങ്കിൽ സോഫ്റ്റ് ആയി കിട്ടും, ശേഷം ചെറിയ ബോളുകൾ ആയി ഭാഗിക്കാം, ഓരോ ബോളും മീഡിയം വലിപ്പത്തിൽ പരത്തിയെടുത്ത് വയ്ക്കുക, ശേഷം ഒരു ചപ്പാത്തി വെച്ച് അതിനു മുകളിലേക്ക് അല്പം എണ്ണ തൂകി കൊടുക്കണം, അല്പം പൊടി കൂടി ഇട്ടു കൊടുത്തതിനുശേഷം അടുത്ത ചപ്പാത്തി വയ്ക്കാം, ഇതുപോലെ നാലെണ്ണം വരെ വച്ചതിനുശേഷം ഒരുമിച്ച് വച്ച് പരത്തുക, നല്ല നൈസ് ആയി കഴിയുമ്പോൾ പാനിലേക്ക് ചേർത്ത് ചെറിയ തീയിൽ ചുട്ടെടുക്കാം, ചൂടാകുമ്പോൾ ഓരോ ലെയർ ആയി അടർത്തി എടുക്കണം. എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഒരു ചപ്പാത്തി നാലായി എന്ന രീതിയിൽ എല്ലാം മുറിച്ചു മാറ്റാം, ഓരോ സമൂസ ഷീറ്റും എടുത്ത് ത്രികോണാകൃതിയിൽ മടക്കി ഉള്ളിൽ ഫില്ലിംഗ് വയ്ക്കുക, മുകൾ വശം മൈദ പേസ്റ്റ് ഉപയോഗിച്ച് നന്നായി സീൽ ചെയ്യണം, എല്ലാ സമൂസയും ഫിൽ ചെയ്തു കഴിഞ്ഞാൽ ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kps Curryworld