പെപ്പര്‍ ബീഫ് ഫ്രൈ

ചേരുവകള്‍

ബീഫ്-1 കിലോ

സവാള-2

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍

കുരുമുളകുപൊടി-2 സ്പൂണ്‍(വറുത്തു പൊടിച്ചത്)

മല്ലിപ്പൊടി-2 സ്പൂണ്‍

മുളകുപൊടി-1 സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

ചുവന്ന മുളക്-2

ഉപ്പ്

വെളിച്ചെണ്ണ

കറിവേപ്പില ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം
ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വേവിക്കുക.
കറി നല്ലപോലെ വെന്ത് വെള്ളം വറ്റിച്ചെടുക്കണം.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ചുവന്ന മുളകു പൊട്ടിക്കുക. ഇതിലേക്ക് സവാളയിട്ട് നല്ലപോലെ വഴറ്റണം. ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങള്‍ ചേര്‍ക്കാം. അല്‍പം കറിവേപ്പിലയും ഇടാം. ഇത് നല്ലപോലെ ഇളക്കി മസാല ബീഫില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. വെള്ളം മുഴുവനായും വറ്റിക്കണം.

മേമ്പൊടി
ബീഫ് കുക്കറില്‍ വച്ചു വേവിക്കുന്നതാണ് നല്ലത്. സ്വാദും കൂടും, വേഗത്തില്‍ വേവുകകയും ചെയ്യും. എരിവു വേണ്ടതിനനുസുരിച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുകയോ മുളകുപൊടി ഒഴിവാക്കുകയോ ആവാം.