ഇറ്റാലിയന്‍ പിസ

italian pizza

നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

മൈദ – നാല് കപ്പ്

യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍

പഞ്ചസാര – ഒരു നുള്ള്

ഉപ്പ് – രണ്ടു ടീ സ്പൂണ്‍

ഒറിഗാനോ – അര ടീസ്പൂണ്‍

തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും
ഇന്ന് ലഭ്യമാണ് ഇവ )

ഇളംചൂട് വെള്ളം -രണ്ടു കപ്പ്

എണ്ണ – മൂന്നു ടേബിള്‍ സ്പൂണ്‍

മൊസരല്ല ചീസ്‌-200 ഗ്രാം

ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍

കാപ്സിക്കം – ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
(പച്ച,മഞ്ഞ ഏതെങ്കിലും)

വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്

സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്

ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)

കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍

വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.

സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.

സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി.. മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക.