ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ ഒരു ബ്രൗണിസ്

ബ്രൗണിസ്

ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ നല്ല ടേസ്റ്റി ആയിട്ടുള്ള ബ്രൗണിസ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം

ചേരുവകൾ :

മുട്ട -3 എണ്ണം

മൈദാ – 1 കപ്പ്

ന്യൂട്ടല്ല – 1.5 കപ്പ്

റോബസ്റ്റ പഴം – 1 എണ്ണം

തയ്യാറാക്കുന്ന വിധം :

ഒരു ബൗളിലേക് 3 മുട്ട പൊട്ടിച്ചു ചേർക്കുക

അതിലേക് നന്നായി പഴുത്ത ഒരു റോബസ്റ്റ പഴം ഉടച്ചു ചേർക്കുക

മുട്ടയും പഴവും നന്നായി ഒരു വിസ്‌ക്/ഫോർക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക

ഇതിലേക്കു ഒരു കപ്പ് മൈദാ, 1. 5 കപ്പ് ന്യൂട്ടല്ല എന്നിവ കൂടെ ചേർത്ത് ഫോൾഡ് ചെയ്തു യോജിപ്പിക്കുക

ഗ്രീസ് ചെയ്തു വെച്ച കേക്ക് ടിന്നിലേക് ബാറ്റെർ മാറ്റാം

180° C പ്രീഹീറ്റ് ചെയ്ത ഓവനിലേക് കേക്ക് ടിൻ വെച്ച് 35 min ബേക് ചെയുക

തണുത്ത ശേഷം കട്ട് ചെയ്തു സെർവ് ചെയ്യാം.

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.