മംഗലാപുരം സ്പെഷ്യൽ മാഗ്ലൂർ ബൺ

മംഗലാപുരം ഏരിയയിൽ ബ്രേക്ഫാസ്റ് ആയി കഴിക്കാൻ ഒരു വിധം എല്ലാ ഹോട്ടലുകളിലും കിട്ടുന്ന വളരെ സ്പെഷ്യൽ ആയ ഒരു വിഭവം ആണ് മാഗ്ലൂർ ബൺ. ഇത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :
———————–
മൈദ – ഒരു കപ്പ് (150 ml )

റോബസ്റ്റ പഴം – ഒന്ന്

തൈര് – മൂന്നു ടേബിൾ സ്പൂൺ

ബേക്കിംഗ് സോഡ – അര ടീ സ്പൂൺ

പഞ്ചസാര – ഒന്ന് മുതൽ രണ്ടു വരെ ടേബിൾ സ്പൂൺ

ജീരകം – അര ടീ സ്പൂൺ

നെയ്യ് – അര ടീ സ്പൂൺ

എണ്ണ മുക്കി പൊരിക്കാൻ ആവശ്യമായത്

ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :
——————————–
ഒരു മിക്സിയുടെ ജാർ എടുത്തു അതിൽ, റോബസ്റ്റ പഴം, തൈര് , പഞ്ചസാര എന്നിവ ചേർത്ത് നല്ലവണ്ണം ബ്ലെൻഡ് ചെയ്യുക. (ചേരുവ 1)

വേറെ ഒരു വലിയ പത്രം എടുത്തു അതിൽ, മൈദ, ജീരകം , ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. (ചേരുവ 2)

ആദ്യം ബ്ലെൻഡ് ചെയ്തു വെച്ച പഴം (ചേരുവ 1), മൈദ മാവിൽ (ചേരുവ 2) ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴക്കുക.

കുറച്ചു നെയ് ഒഴിച്ച് വീണ്ടും നല്ലപോലെ കുഴക്കുക അതിനു ശേഷം കുഴച്ചെടുത്ത മാവ് ഒരു ചെറിയ പാത്രത്തിൽ ഇട്ടു അതിനു മുകളിൽ നെയ് തടവി അടച്ചു വെക്കുക. ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ അടച്ചു വെക്കണം.

8 മണിക്കൂർ കഴിഞ്ഞതിനു ശേഷം അടപ്പു എടുത്തുമാറ്റി വീണ്ടും നല്ലതു പോലെ കുഴക്കുക.
മുഴുവൻ മാവും ഉപയോഗിച്ച് മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഉണ്ടാക്കുക. ഇനി ഈ മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി എടുക്കുക. പരത്തുമ്പോൾ പലകയിൽ പറ്റിപ്പിടിക്കാതിരിക്കാൻ മൈദ ഉപയോഗിക്കാവുന്നതാണ്.

പരത്തിവെച്ച മൈദ മാവ് ഓരോന്ന് ആയി രണ്ടു ഭാഗവും എണ്ണയിൽ പൊരിച്ചു എടുക്കുക. മുക്കി പൊരിച്ചു എടുക്കുമ്പോൾ മാഗ്ലൂർ ബൺ, പൂരി പോലെ ലയർ ആയി പൊങ്ങി വരുന്നത് ആയിരിക്കും.

മാഗ്ലൂർ ബൺ സാധാരണ chutney യുടെ കൂടെ ആണ് കഴിക്കുക. നല്ല ടേസ്റ്റി ആയ ഈ മാഗ്ലൂർ ബൺ നിങ്ങളും ഉണ്ടാക്കിനോക്കൂ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Ruchikaram ചാനല്‍ Subscribe ചെയ്യൂ.