ബാക്കി വന്ന ഇഡലി കൊണ്ട് ചില്ലി ഇഡലി

ഇഡലി ബാക്കി വന്നെങ്കിൽ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ സ്നാക്ക് ആണ് ഇത് .ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

 

ആവശ്യമുള്ള സാധനങ്ങൾ :

ഇഡലി – 4 nos

മുട്ട – 1

കോൺ ഫ്ലോർ – 3 tablespoons

മൈദാ – 5 tablespoons

ചില്ലി പൌഡർ –

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 teaspoon

Capsicum – കഷ്ണങ്ങൾ ആക്കിയത്

സവാള – 1 diced

പച്ചമുളക് – പൊടിയായി അരിഞ്ഞത്

സോയ സോസ് – അര teaspoon

ചില്ലി സോസ് / കാശ്മീരി മുളക് പൊടി – അര teaspoon

ടൊമാറ്റോ സോസ്

പഞ്ചസാര – 1 ടീസ്പൂൺ

ഉപ്പു & എണ്ണ

ഉണ്ടാക്കുന്ന വിധം :

ഒരു മുട്ട നന്നായി പതപ്പിച്ചു അതിലെക്കു ഒരു ടീസ്പൂൺ മുളക് പൊടി ഉപ്പു , മൈദാ, കോൺ ഫ്ലോർ ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഇഡലി കഷ്ണങ്ങൾ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , സവാള വഴറ്റുക.ഇതിലേക്ക് മുളക് പൊടി കൂടി ചേർത്ത് പച്ച മണം മാറ്റുക. ശേഷം സോസുകളും കൂടി ചേർത്തിട്ടു ക്യാപ്സിക്കും ചേർക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ഇഡലി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനമായി സ്പ്രിങ് ഒനിയൻ ഇട്ടു വാങ്ങാം .ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രം സ്നാക്ക് ആണ് ഇത്.