തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത്

പഴം പലവിധത്തിൽ വരട്ടി എടുക്കാറുണ്ട്. ഇവിടെ ഞാൻ തലശ്ശേരിക്കാരുടെ ഒരു സ്വന്തം സ്റ്റൈലിൽ ആണ് നേന്ത്രപ്പഴം വരട്ടി എടുക്കുന്നത്. എങ്ങനെ ആണ് ഇത്‌ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

How to make Thalassery special Pazham Varattiyathu?

ചേരുവകൾ :                                                                                      Ingredients
=============                                                                           ============= 

നേന്ത്ര പഴം – 3                                                                                           Banana – 3 Nos

തേങ്ങ ചിരകിയത് – ¾ കപ്പ്                                                                     Coconut Grated -3/4 cup

വെല്ലം – 3                                                                                                     Jaggery -3 Pieces

പുഴുക്കലരി – ¾ കപ്പ്                                                                                 Boiled Rice – ¾ Cup

ഏലക്കായ – 5 എണ്ണം പിടിച്ചെടുത്തത്                                                    Cardamom – 5 Nos(Grinded)

നെയ്യ് – 2 ടി സ്പൂൺ                                                                                  Ghee – 2 Tsp

വെള്ളം – 1 കപ്പ്                                                                                             Water -1 Cup

തയ്യാറാക്കുന്ന വിധം:
======================

പഴം ചെറുതായി മുറിച്ചു വെക്കുക. പുഴുക്കലരിയും ഏലക്ക പൊടിച്ചതും ഒന്ന് വറുത്തെടുത്തു ചൂട് ആറിയതിനു ശേഷം ഒരു മിക്സിയിൽ പൊടിച്ചെടുക്കുക.

ഒരു ഗ്ലാസ് വെള്ളത്തിൽ എടുത്തു വെച്ച വെല്ലം ഉരുക്കി എടുക്കുക. ഉരുക്കിയ വെല്ലത്തിൽ പഴം വേവിച്ചു എടുക്കുക. പഴം വെന്തതിനു ശേഷം അതിലേക്കു ചിരകിയെടുത്ത തേങ്ങ ചേർക്കുക. അതിനുശേഷം പൊടിച്ചുവെച്ച അരി കുറച്ചു കുറച്ചു ആയി ചേർത്ത് പഴവുമായി മിക്സ് ചെയ്യുക. അവസാനമായി ഇതിലേക്ക് എടുത്തു വെച്ച നെയ്യ് ചേർക്കുക.

ആവശ്യമെങ്കിൽ അണ്ടിപരിപ്പും കിസ്മിസും കൂടി ചേർക്കാവുന്നതു ആണ്.

നാല് മാണി പലഹാരമായ തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത് റെഡി

ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Ruchikaram ചാനല്‍ Subscribe ചെയ്യൂ.