നാച്ച്വറലായി ഐസ്‌ക്രീം എങ്ങനെ വീടില്‍ തയാറാക്കാം

പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതില് ഗുണമേന്മ നോക്കാന്‍ കഴിയാത്ത ഒരേഒരു കാര്യമേയുള്ളു. അതാണ് ഐസ്‌ക്രീം. കിട്ടുന്നപാടെ വാങ്ങിക്കഴിച്ചില്ലെങ്കില്‍ത്തന്നെ കാര്യം പോക്കാകുന്ന ഐസ്‌ക്രീമിനെ വീടിനുള്ളിലേയ്ക്ക് ക്ഷണി്ക്കാന്‍ സമയമായി.
സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് അവകാശപ്പെടുന്ന പല കമ്പനികളും ചേര്‍ക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഉപകാരപ്പെടില്ല എന്നതിനുപരി ഉള്ള ആരോഗ്യത്തിനുകൂടി ഹാനികരമാണെന്നും നമുക്കറിയാം. ടൈറ്റാനിയം ഡൈഓക്‌സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് ഹാനികരമാണെന്ന് നാളുകള്‍ക്കുമുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുറമെ നിന്ന് വാങ്ങുമ്പോള്‍ മറ്റു ഭക്ഷണങ്ങളിലേതുപോലെ മായം ഇതിലുമടങ്ങിയിട്ടുണ്ട് എന്നത് നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
വല്ലപ്പോഴും കഴിക്കുന്നതുപോലും സുരക്ഷിതമാക്കാന്‍ നമുക്ക് ശ്രമിക്കാം. ഈ പ്രിയപ്പെട്ട വിഭവത്തെ വീട്ടില്‍ത്തന്നെ തയ്യാറാക്കി നല്‍കാം.
100% നാച്ച്വറലായിഈ വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍

പാല്: 1/2 ലിറ്റര്‍

മുട്ടയുടെ വെള്ള: 2

പഞ്ചസാര പൊടിച്ചത്: 1/2 കപ്പ്

വാനില എസന്‍സ്: 2 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
പാല് നന്നായിട്ട് തിളപ്പിച്ച് പഞ്ചസാര പൊടിച്ചതും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തിളപ്പിക്കുക പാല് നന്നായിട്ട് കുറുകി വരുന്ന സമയത്ത് പാല് വാങ്ങി വെച്ച് നന്നായിട്ട് ഇളക്കുക. ചൂടാറുമ്പോള്‍ എസന്‍സും കൂടി ചേര്‍ത്ത് ഇളക്കി ഫ്രിഡ്ജില്‍ വെക്കുക. അത് ചെറുതായി കട്ടകെട്ടുമ്പോഴെ മിക്‌സിയിലിട്ടോ ഇല്ക്ട്രിക്കല്‍ ഹാന്‍ഡ് മിക്‌സര്‍ വെച്ചോ നന്നായിട്ട് മിക്‌സ് ചെയ്യുക അതിനു ശേഷം 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഇനി ചോക്ലേറ്റ് ഐസ്‌ക്രീം ആണ് വേണ്ടതെങ്കില്‍ ഇതിന്റെ കൂടെ കൊക്കോ പൗഡറും കൂടെ ചേര്‍ത്താല്‍ മതി. ഇനി ഫ്രൂട്ട് സലാഡ് ആണ് വേണ്ടതെങ്കില്‍ കുറച്ച് പഴങ്ങള്‍ അരിഞ്ഞിട്ട് ഐസ്‌ക്രീം മിക്‌സ് ചെയ്താല്‍ മതിയാകും.