ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കുന്ന വിധം

വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഗോബി മഞ്ചൂരിയന്‍.പലര്‍ക്കും ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട് എങ്കിലും റെസിപ്പി കൃത്യമായി അറിയാത്തത് കൊണ്ടും ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന സംശയം കൊണ്ടും പലപ്പോഴും ആരും ഒരു പരീക്ഷണത്തിന്‌ മുതിരാറില്ല .എന്നാല്‍ ഇതാ ഇന്ന് വളരെ രുചികരമായ രീതിയില്‍ .ഗോബി മഞ്ചൂരിയന്‍ എങ്ങനെ തയാറാക്കാം എന്ന് നോക്കാം .ഇതാ റെസിപ്പി അപ്പൊ എല്ലാവരും ട്രൈ ചെയ്ത് നോക്കി അഭിപ്രായം പറയുമല്ലോ അല്ലെ

ആവശ്യമുള്ള സാധനങ്ങൾ

കോളി ഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത്

സവാള ചതുര കഷണങ്ങളായി മുറിച്ചത് -2

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6

വെളുത്തുളളി ചെറുതായി നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍

ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്

കാപ്സിക്കം ചതുരമായി മുറിച്ചത് – 1

കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്

മൈദ -കാല്‍ കപ്പ്

സോയ സോസ് – 2 ടേബിള്‍സ്പൂണ്‍

റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി -1 സ്പൂണ്‍

പഞ്ചസാര -1 സ്പൂണ്‍

ഉപ്പ് , എണ്ണ -ആവശ്യത്തിന്

വെളളം -1 കപ്പ്

തയാറാക്കുന്ന വിധം

കോണ്‍ ഫ്ളവര്‍ , മൈദ ,ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കണം . കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക .അധികം നിറം മാറരുത് . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കം ചേര്‍ത്ത് വഴറ്റുക .പച്ച ചുവ മാറിയാല്‍ മതി .ശേഷം സോയ സോസ് ചേര്‍ക്കാം .കൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക .ഇതില്‍ കുരുമുളക് പൊടി പഞ്ചസാര ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക . ഗ്രേവി നല്ല കട്ടിയാവാന്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം