നാലുതരം സുലൈമാനി

ലോകമെമ്പാടും ഇഷ്ടപെടുന്ന ഒരു പാനീയമാണു ചായ. കാരണം ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് പകരാൻ ചായയ്‌ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്.ഇതാ വ്യത്യസ്തമായ ചായകൾ

സ്‌പൈസ് ടീ
===========

ചേരുവകൾ

പട്ട, ഏലക്കായ്‌, ഗ്രാമ്പു, കുരുമുളക് ചതച്ചത് – ഓരോ ടീസ്പൂൺ വീതം

വെള്ളം – നാലുകപ്പ്

ചായപ്പൊടി – രണ്ടു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്‌, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും ഇട്ട് തിളപ്പിച്ചെടുക്കുക. കുറച്ചു നേരം മൂടിവച്ച് അരിച്ചെടുത്തു കപ്പുകളിലേക്കു വിളമ്പുക. പനിക്കും ചുമയ്‌ക്കും നല്ലതാണ് ഇത്.

ഇന്ത്യൻ ചായ
==============

ചേരുവകൾ

നല്ലയിനും തേയില – രണ്ട് ടീസ്പൂൺ

വെള്ളം – ഒന്നരക്കപ്പ്

പാൽ – അരകപ്പ്

പഞ്ചസാര – മൂന്നു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാലും വെള്ളവും കൂടി തിളപ്പിച്ചു ഇതിലേക്ക് ചായപൊടി ഇട്ട് ഇളക്കി, അൽപനേരം മൂടിവയ്ക്കുക. പിന്നെ അരിച്ചെടുത്ത് പഞ്ചസാര ചേർത്തിളക്കി കപ്പുകളിലേക്കു ഒഴിച്ച് വിളമ്പാം

ലെമൺ ടീ
=========

ചേരുവകൾ

ടീബാഗ് – ഒന്ന്

നാരങ്ങാനീര് – പകുതി നാരങ്ങായുടേത്

പഞ്ചസാര – രണ്ടു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പു വെള്ളത്തിൽ ഒരു ടീബാഗ് ഇട്ടു തിളപ്പിച്ചാൽ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാൽ ടീബാഗ് എടുത്ത് മാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്തിളക്കി ചൂടോടെ കഴിക്കാം.

പുതിനയില ചായ
=================

ചേരുവകൾ

താജ്മഹൽ ടീ ബാഗുകൾ – മൂന്ന് എണ്ണം

തിളപ്പിച്ച വെള്ളം – രണ്ടരകപ്പ്

തണുത്തവെള്ളം – രണ്ടരകപ്പ്

പുതിനയില – ഒരുപിടി

പഞ്ചസാര – ആവശ്യത്തിന്

ഐസ് ക്യുബ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുറച്ചു ഐസ് ക്യുബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിട്ടു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകൾ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതുപോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച് ഗ്ലാസുകളിലേക്കു ഒഴിക്കുക. കൂടെ ഐസ് ക്യുബും ചേർത്ത് വിളമ്പാം.